ലോകമെമ്പാടും 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന

അഭിറാം മനോഹർ| Last Modified ഞായര്‍, 12 ഏപ്രില്‍ 2020 (10:43 IST)
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ ലോകത്തെ 52 രാജ്യങ്ങളിലായി 22,000ത്തിന് മുകളിൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന.ഏപ്രിൽ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 22,073 ആരോഗ്യപ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്.

ജോലി ചെയ്യുന്ന സ്ഥലത്തുനിന്നോ, അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നോ ആണ് ആരോഗ്യ പ്രവർത്തകർക്ക് അധികവും രോഗം പകരുന്നത്. അതേസമയം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതിന്റെ കൃത്യമായ കണക്കുകൾ ലഭിക്കുന്നില്ലെന്നും പറയുന്നു.പെഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റുകൾ, മാസ്കുകൾ, കൈയ്യുറകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ രോഗികളെ പരിചരിക്കുമ്പോൾ ധരിക്കണമെന്നും സുരക്ഷിതരായി രോഗീപരിചരണവും രോഗ പ്രതിരോധവും നടത്താനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശം സംരക്ഷിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :