സംരഭകരെ സഹായിക്കാൻ ഗൂഗിൾ, സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ വരുന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ജൂലൈ 2022 (21:18 IST)
ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ഗൂഗിൾ. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കാനാണ് ഗൂഗിളിൻ്റെ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യയുടെ ലക്ഷ്യം.

ഒമ്പത് ആഴ്ചത്തെ പ്രോഗ്രാമുകളാണ് ഗൂഗിളിൻ്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് സ്കൂൾ സംഘടിപ്പിക്കുന്നത്.ഫിൻ‌ടെക്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ്, ഭാഷ, സോഷ്യൽ മീഡിയ, നെറ്റ്‌വർക്കിംഗ്, ജോലി എന്നീ ഏരിയകളുമായി ബന്ധപ്പെട്ട് ലീഡേഴ്സുംസഹകാരികളും തമ്മിൽ ചാറ്റുകൾ ഉണ്ടായിരിക്കും.

ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും ആദ്യ അഞ്ച് വർഷത്തിനുള്ളിൽ പരാജയപ്പെടുകയാണ് പതിവ്. സ്റ്റാർട്ടപ്പുകൾക്ക് വളർന്ന് വരാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് ഗൂഗിളിൻ്റെ ലക്ഷ്യങ്ങളിലൊന്ന്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :