1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Female voice behind alexa

അലക്‌സയുടെ പിന്നിലെ സ്ത്രീശബ്‌ദം ഇവരുടേതാണ്

ആമസോൺ
അലക്‌സയ്‌ക്ക് വേണ്ടി ശബ്‌ദം നൽകിയ സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തി ആമസോൺ. ആമസോണിന്റെ ഐക്കോണിക് അലക്‌സാ അസിസ്റ്റന്റിന് ശബ്ദം നല്‍കിയ വ്യക്തിയുടെ ഐഡന്റിറ്റി വളരെക്കാലമായി ഒരു രഹസ്യമായി തുടരുകയായിരുന്നു. ജേണലിസ്റ്റ് ബ്രാഡ് സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ ആമസോൺ ഉടമ ജെഫ് ബെസോസ് തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയത്.
 
ഈ ശബ്‌ദം കൊളറാഡോ ആസ്ഥാനമായുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഗായികയുമായ നീന റോളേയുടെതാണെന്നാണ് ബ്രാഡ് സ്റ്റോൺ പറയുന്നത്. തുടക്കത്തിൽ 2014ൽ അലക്‌സയുടെ ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറിലും ആമസോണ്‍ ഡോട്ടിലും മാത്രമായാണ് ഈ ശബ്ദം ഉപയോഗിച്ചതെങ്കിലും ഇപ്പോൾ ലോകമെങ്ങുമുള്ള 20,000 ത്തിലധികം ഉപകരണങ്ങളില്‍ ഇത് കേള്‍ക്കാനാകും.
 
ലോകമെങ്ങ്മായി 100 ദശലക്ഷത്തിലധികം അലക്‌സാ ഉപകരണങ്ങളുടെ ഉപയോക്താക്കള്‍ക്ക് പരിചിതമായ ശബ്ദമായിരുന്നിട്ടും ഇത്രയും കാലമായിട്ടും ഇതിന് പിന്നിലെ ശബ്‌ദം ആരുടേതെന്ന് ആർക്കും അറിയുമായിരുന്നില്ല.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രക്തം കട്ടപിടിക്കലും രക്തസ്രാവവും; വിശദീകരിച്ച് കേന്ദ്രസമിതി