ഭാരതി എയർടെല്ലിൻ്റെ 5ജി സേവനങ്ങൾ എട്ട് നഗരങ്ങളിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (11:19 IST)
ഭാരതി എയർടെല്ലിൻ്റെ 5ജി സേവനങ്ങൾ ആദ്യം ലഭ്യമാവുക എട്ട് നഗരങ്ങളിൽ.ഡളി,മുംബൈ,വാരണാസീ,ബെംഗളുരു,ചെന്നൈ,ഹൈദരാബാദ്,നാഗ്പൂർ,സിലിഗുരി എന്നിവിടങ്ങളിലാണ് സേവനങ്ങൾ ആരംഭിച്ചത്. രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമായ ശനിയാഴ്ച തന്നെ ഇവിടങ്ങളിൽ എയർടെൽ സേവനം ആരംഭിച്ചു.

ഇതോടെ ഇന്ത്യയില്‍ 5ജി സേവനം ആരംഭിച്ച ആദ്യ കമ്പനിയായി എയര്‍ടെല്‍. 2023 മാര്‍ച്ചോടെ മറ്റ് നഗരങ്ങളിലും 5ജി വിന്യസിക്കുമെന്നും രാജ്യവ്യാപകമായി 2024ൽ സേവനങ്ങൾ ആരംഭിക്കുമെന്നും കമ്പനി മേധാവി സുനിൽ മിത്തൽ പറഞ്ഞു. നിലവിലുള്ള 4ജി നിരക്കുകൾക്ക് സമാനമായിരിക്കും 5ജി സേവനങ്ങളുടെയും നിരക്കെന്നാണ് ലഭിക്കുന്ന വിവരം. തുടക്കത്തിൽ മൊബൈൽ ടവറുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രമാകും 5ജി സേവനങ്ങൾ ലഭ്യമാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :