ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയാൽ 75 ശതമാനം ജീവനക്കാർക്കും ജോലി നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (20:17 IST)
ഇലോൺ മസ്ക് ഏറ്റെടുത്താൽ ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. കമ്പനിയുടെ ഉടമസ്ഥതാതർക്കം പ്രശ്നമല്ലെന്നും വരും മാസങ്ങളിൽ തന്നെ പിരിച്ചുവിടൽ ആരംഭിക്കുമെന്നാണ് സൂചന. ട്വിറ്റർ കമ്പനിയിലെ ആഭ്യന്തര സംഭവവികാസങ്ങൾ വിലയിരുത്തി വാഷിങ്ടൺ പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്.

ട്വിറ്റർ വാങ്ങുന്നതിനായി 75 ശതമാനം തൊഴിലാളികളെ പിരിച്ചുവിടണമെന്ന ഉപാധി ഇലോൺ മസ്ക് മുന്നോട്ട് വെച്ചതായാണ് വിവരം. 75,00 പേർക്ക് ഇതോടെ തൊഴിൽ നഷ്ടമാകും. അടുത്തവർഷം അവസാനത്തോടെ 800 ദശലക്ഷം ഡോളർ ശമ്പളചിലവിൽ കുറവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം.

നേരത്തെ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ യഥാർഥ കണക്കുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് മസ്ക് കരാറിൽ നിന്നും പിന്നോട്ടുപോയിരുന്നു. ഇതിനിടെ കഴിഞ്ഞമാസമാണ് ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്കിൻ്റെ നീക്കത്തിന് ട്വിറ്റർ ഓഹരിയുടമകൾ അംഗീകാരം നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :