വോഡഫോൺ- ഐഡിയക്ക് 19.58 ലക്ഷം വരിക്കാർ നഷ്ടം, നേട്ടം കൊയ്തത് ജിയോ

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (19:45 IST)
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഗസ്റ്റ് മാസത്തെ വരിക്കാരുടെ കണക്കുകൾ പുറത്ത്. റിപ്പോർട്ട് പ്രകാരം വോഡഫോൺ- ഐഡിയയ്ക്ക് കനത്ത നഷ്ടമാണുണ്ടായത്. 19.58 ലക്ഷം വരിക്കാരെയാണ് കമ്പനിക്ക് നഷ്ടമായത്. ബിഎസ്എൻഎലിന് 5.67 ലക്ഷം വരിക്കാരെയും നഷ്ടമായി.ഓഗസ്റ്റിൽ ജിയോ ഏകദേശം 32.81 ലക്ഷം പുതിയ വരിക്കാരെ ചേർത്തപ്പോൾ എതിരാളികളായ 3.286 ലക്ഷം വരിക്കാരെയും ചേർത്തു.

1,14,91 കോടി വരിക്കാരാണ് ഇന്ത്യയിലുള്ളത്. ടെലികോം വിപണിയുടെ 36.48 ശതമാനം ജിയോയ്ക്കും 31.66 ശതമാനം എയർടെലിനുമാണ്. 22.03 ശതമാനം വോഡഫോൺ- ഐഡിയുടെയും പേരിലാണ്. 9.58 ശതമാനം വിപണി ബിഎസ്എൻഎലിനുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :