അഭിറാം മനോഹർ|
Last Modified വെള്ളി, 14 മെയ് 2021 (13:32 IST)
ടെസ്‌ലയുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്‌കോയിൻ മൂല്യം കുത്തനെ ഇടിഞ്ഞു. ബിറ്റ്‌കോയിൻ ഖനനത്തിന് ജൈവ ഇന്ധനം വൻതോതിൽ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്ന് കാണിച്ചാണ് ഇലോൺ മസ്‌കിന്റെ പിന്മാറ്റം.
ഖനനത്തിന് താരതമ്യേന കുറച്ച് ഊർജംമാത്രം ഉപയോഗിക്കുന്ന മറ്റ് ക്രിപ്‌റ്റോകറൻസികൾ സ്വീകരിക്കുമെന്ന് മസ്‌ക് വ്യക്തമാക്കി. ഇതോടെ തുടർച്ചയായ രണ്ടാം ദിവസവും ബിറ്റ്‌കോയിൻ മൂല്യം ഇടിഞ്ഞു.നിലവിൽ 50,000 ഡോളറിന് താഴെയാണ് ഒരു ബിറ്റ്‌കോയിന്റെ മൂല്യം. 60,000 ഡോളറായിരുന്നു ഒരാഴ്ചമുമ്പ് ബിറ്റ്‌കോയിന്റെ വില. അതേസമയം കൈവശമുള്ള ബിറ്റ്‌കോയിൻ ഒഴിവാക്കില്ലെന്ന് മസ്‌ക് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ 150 കോടി ഡോളറാണ് മസ്‌ക് ബിറ്റ്‌കോയിനിൽ നിക്ഷേപിച്ചത്.