രാജ്യത്ത് ക്രിപ്‌റ്റോ കറൻസികൾ ഉടൻ നിരോധിക്കും, നിയമനിർമാണം ഉടനെന്ന് നിർമല സീതാരാമൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (12:57 IST)
ബിറ്റ്‌കോയിൻ ഉൾപ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ല ക്രിപ്‌റ്റോ കറൻസികളും രാജ്യത്ത് ഉടൻ തന്നെ നിരോധിക്കും. ക്രിപ്‌റ്റോ കറൻസികളെ പറ്റി പഠിക്കാൻ നിയോഗിച്ച് ഉന്നതതല സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം. ഇറക്കുന്ന വിർച്വൽ കറൻസികൾക്ക് മാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി.

രാജ്യത്തെ നിലവിലെ നിയമം ക്രിപ്‌റ്റോ കറൻസി ഇടപാടുകളെ നിയന്ത്രിക്കാൻ പര്യാപ്‌തമ‌ല്ലാത്തതിനാൽ പുതിയ നിയമം നിർമിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഈ മാസം തുടക്കത്തിൽ ആർബിഐ വ്യ്ക്തമാക്കിയിരുന്നു. അതിനൽ തന്നെ രാജ്യത്ത് ക്രിപ്‌റ്റോ കറൻസി താമസിയാതെ പ്രചാരത്തിൽ വന്നേക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :