ഗൂഗിൾ സഹസ്ഥാപകൻ്റെ ഭാര്യയുമായി ബന്ധം? ആരോപണം നിഷേധിച്ച് ഇലോൺ മസ്‌ക്

വാർത്തകൾ പൂർണമായും അസംബന്ധമാണെന്നും താനും ബ്രിന്നും സുഹൃത്തുക്കളാണെന്നും മസ്‌ക്.

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജൂലൈ 2022 (13:55 IST)
ഗൂഗിൾ സഹസ്ഥാപകൻ സെർഗേ ബ്രിന്നിൻ്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ടെസ്ല മേധാവി ഇലോൺ മസ്‌ക്. വാർത്തകൾ പൂർണമായും അസംബന്ധമാണെന്നും താനും ബ്രിന്നും സുഹൃത്തുക്കളാണെന്നും മസ്‌ക് വ്യക്തമാക്കി.

മൂന്ന് വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് ബ്രിന്നിൻ്റെ ഭാര്യയായ നിക്കോളെയെ ഞാൻ കണ്ടിട്ടുള്ളു. നിരവധി പേർ ഈ സമയത്ത് ചുറ്റും ഉണ്ടായിരുന്നുവെന്നും റൊമാൻ്റിക് ആയി ഒന്നും തന്നെ സംഭവിച്ചില്ലെന്നും മസ്‌ക് വ്യക്തമാക്കി. ഗൂഗിൾ സഹസ്ഥാപകനായ സെർഗെ ബ്രിന്നിൻ്റെ ഭാര്യ നിക്കോളെ ഷാനഹാനും ഇലോൺ മസ്കും തമ്മിൽ അടുപ്പത്തിലാണെന്ന വാർത്ത വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് ബ്രിന്നും മസ്കും സൗഹൃദം അവസാനിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :