1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. karan johar about kajol akshay kumar

കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു, ഞാൻ മാത്രമായിരുന്നു അവളുടെ പിന്തുണ: രഹസ്യം വെളിപ്പെടുത്തി കരൺ ജോഹർ

akshaykumar
ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് കജോൾ- അജയ് ദേവ്ഗൺ ജോഡി. എന്നാൽ അജയുമായി പ്രണയത്തിലാവുന്നതിന് മുൻപ് കജോളിൻ്റെ ഹൃദയം ആദ്യമായി കീഴടക്കിയത് മറ്റൊരു താരമായിരുന്നു. കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ ഷോയിലാണ് ഈ രഹസ്യം പുറത്തായത്. സംഭവത്തെ പറ്റി കരൺ ജോഹർ പറയുന്നത് ഇങ്ങനെ.
 
ഞാൻ ഒരു പാർട്ടിയിൽ വെച്ചായിരുന്നു കജോളിനെ കാണുന്നത്. അന്ന് കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു. ഞാനായിരുന്നു അവളുടെ പിന്തുണ. ഞങ്ങൾ രണ്ടുപേരും ചേർന്ന് അക്ഷയുടെ പിറകെ നടക്കലായിരുന്നു അന്ന് പരിപാടി.അക്ഷയിനെ കണ്ടുമുട്ടാൻ സാധിച്ചില്ലെങ്കിലും ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. കരൺ ജോഹർ പറയുന്നു.
അടുത്ത ലേഖനം
'777 ചാര്‍ലി'കേരളത്തില്‍ നിന്ന് എത്ര കോടി നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്