1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Elon musk has announced his new target

ട്വിറ്റർ വാങ്ങി, അടുത്തത് കൊക്കകോള!

ട്വീറ്റർ
ലോകത്തിലെ ഏറ്റവും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിനെ ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്.അടുത്തതായി താൻ കൊക്കക്കോള വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത മസ്കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 
 
1,45,000-ലധികം തവണയാണ് ഇത് റിട്വീറ്റ് ചെയ്യപ്പെട്ടത്. ആയിരകണക്കിന് കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അതേസമയം മസ്‌കിന്റെ ട്വീറ്റ് എത്രമാത്രം ഗൗരവകരമാണെന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ. അതേസമയം മസ്‌‌കിന്റെ ട്വീറ്റിനെ നിസാരമായി തള്ളികളയാനാവാത്ത സ്ഥിതിയുമാണ്.
അടുത്ത ലേഖനം
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറില്ലെന്ന് ധനവകുപ്പ്