നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ, ഡിആർഡിഒ കശ്മീരിൽ ഗവേഷണ കേന്ദ്രം തുറക്കുന്നു

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (14:54 IST)
ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലെപ്മെന്റ് ഓർഗനൈസേഷൻ ജമ്മു കശ്മീരിൽ പുതിയ ഗവേഷണ കേന്ദ്രം തുറക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. കലാം സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി എന്നായിരിക്കും ഗവേഷന കേന്ദ്രത്തിന്റെ പേര്.

കശ്മീരിൽ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കേന്ദ്ര സർവകലാശാലയുമായി ഡിആർഡിഒ കാരാറിൽ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാനിധ്യത്തിലാണ് ജമ്മു സർവകലാശാലയും ഡിആർഡിഒയും കരാർ ഒപ്പുവച്ചത്. പ്രതിരോധ മേഖലയിൽ ഗവേഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അത്യാധുനിക സജ്ജികരങ്ങളോടുകൂടിയതായിരിക്കും പുതിയ ഗവേഷണ കേന്ദ്രം എന്ന് പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധ രംഗത്തിന് വേണ്ടി ആധുനിക ആയുധങ്ങളും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നത് പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിആർഡിഒയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :