ക്രിപ്‌റ്റോ കറൻസി കള്ളപ്പണ ഇടപാടിനും തീവ്രവാദത്തിനും ഉപയോഗിക്കപ്പെട്ടേക്കാം: നിർമല സീതാരാമൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (17:53 IST)
കള്ളപണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനും ഉപയോഗിക്കപ്പെടുമെന്നതാണ് ക്രിപ്‌റ്റോ കറൻസികൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട അപകടമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഐഎംഎഫ് സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ക്രിപ്‌റ്റോ കറൻസി കള്ളപണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനും ഉപയോഗിക്കപ്പെടുമെന്നതാണ് എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്ര‌ശ്‌നം. സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമായിരിക്കും ഇതിനുള്ള പ്രതിവിധിയെന്നും അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :