ക്രിപ്‌റ്റോകറൻസികൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി തുർക്കി, ബിറ്റ്‌കോയിൻ വില നാല് ശതമാനത്തിലധികം ഇടിഞ്ഞു

അഭിറാം മനോഹർ| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (21:55 IST)
ക്രിപ്‌റ്റോകറൻസികളും ക്രിപ്‌റ്റോ ആസ്‌തികളും വാങ്ങുന്നതിന് തുർക്കിയുടെ കേന്ദ്ര ബാങ്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വെള്ളിയാഴ്ച നാല് ശതമാനത്തിലധികം ഇടിഞ്ഞു.

സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോകറൻസികളും മറ്റ് ഡിജിറ്റൽ ആസ്തികളും ചരക്കുകൾക്കും സേവനങ്ങളും നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാനാവില്ലെന്ന് തുർക്കി കേന്ദ്രബാങ്ക് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.നിരോധന പ്രഖ്യാപനത്തിന് ശേഷം ബിറ്റ്കോയിൻ 4.6 ശതമാനം ഇടിഞ്ഞ് 60,333 ഡോളറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :