അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 ജൂലൈ 2020 (11:12 IST)
ഇസ്‌താംബൂളിലെ മ്യൂസിയമായിരുന്ന
ഹാഗിയ സോഫിയ വീണ്ടും പള്ളിയാക്കി മാറ്റിയ തുർക്കി ഭരണഗൂഡത്തിന്റെ നടപടിക്കെതിരെ പ്രതികരണവുമായി യൂറോപ്യൻ യൂണിയൻ. ശക്തമായ ഭാഷയിലാണ് യൂണിയൻ തുർക്കിക്കെതിരെ വിമർശനമുന്നയിച്ചത്.
കോവിഡ്-19 മഹാമാരി മൂലമുണ്ടായ വലിയ ഇടവേളയിൽ ഹാഗിയ സോഫിയയെ തുർക്കി പള്ളിയാക്കിയതിനെയും തുർക്കി മെഡിറ്ററേനിയനിൽ നടത്തുന്ന പ്രകൃതിവാതക പര്യവേക്ഷണത്തെയും ഇയു വിമർശിച്ചു. തുർക്കിയുടെ നടപടി മതസമൂഹങ്ങൾ തമ്മിൽ വിവേചനമുണ്ടാക്കുന്നതാണെന്നും യൂറോപ്യൻ യൂണിയൻ വിദേശകാര്യമേധാവി ജോസഫ് ബോറൽ പറഞ്ഞു.