അഭിറാം മനോഹർ|
Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (18:30 IST)
ആന്‍ഡ്രോയ്ഡ് ഫോണുകളെ ലക്ഷ്യമിട്ട് അപകടകാരിയായ സ്‌പൈനെറ്റ് ആപ്പ്. സൈബര്‍ സുരക്ഷാ കമ്പനിയായ എഫ് സ്വ്ക്വര്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. എസ്എംഎസ് അഥവ സ്മിഷിങ് ടെക്‌നിക് ഫിഷിങ്ങ് വഴിയാണ് ഈ സ്‌പൈ വെയര്‍ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നത്.
ഈ ആപ്പ് ഇതുവരെയും ഗൂഗിള്‍ പ്ലേയില്‍ ലഭ്യമല്ല. മറ്റ് സ്രോതസ്സുകളില്‍ നിന്നും മെസേജ് വഴിയോ മറ്റോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ഈ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും ഫോണിന്റെ നിയന്ത്രണം ആപ്പ് ഏറ്റെടുക്കുകയും ചെയ്യുന്നത്. പ്ലേ സ്‌റ്റോറില്‍ ഇല്ലാത്ത ആപ്പായതിനാല്‍ തന്നെ ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് സംവിധാനത്തിന്റെ നിരീക്ഷണ പരിധിയിലും ഇത് വരില്ല. ഈ ആപ്പ് ഫോണില്‍ കയറിയാല്‍ തന്നെ അത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. സ്‌ക്രീനിലോ റീസന്റ് ആപ്പ് ലിസ്റ്റിലോ ഇതിനെ കാണാനാവില്ല. അതേസമയം ആപ്പിന് ഫോണിലെ എല്ലാ ഡാറ്റയിലേക്കും പ്രവേശനം ലഭിക്കും. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ആയി കഴിഞ്ഞാല്‍ ആപ്പ് ഡിലീറ്റ് ചെയ്ത് കളയാനും സാധിക്കില്ല. അതിന് ഫോണ്‍ മുഴുവനായി റീസെറ്റ് ചെയ്യേണ്ടതായി വരും