ചിത്രീകരണ തിരക്കില്‍ ഭാവന,ഹണ്ട് ലൊക്കേഷനില്‍ നിന്ന്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 ജനുവരി 2023 (15:10 IST)
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഭാവനയുടെ ലൊക്കേഷന്‍ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാകും ഹണ്ട്. കീര്‍ത്തി എന്ന ഡോക്ടറായി വേഷമിടുന്നു. തന്റെ മുന്നിലെത്തുന്ന ഒരു കേസും അതിനു പിന്നിലെ രഹസ്യങ്ങള്‍ ഓരോന്നായി കണ്ടെത്താന്‍ ശ്രമിക്കുന്ന നായിക കഥാപാത്രമായി സിനിമയില്‍ ഉടനീളം ഭാവന ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ കാഴ്ചക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമയാകും ഹണ്ട്.

നിഖില്‍ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാക്ക്‌സണ്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ്: അജാസ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :