1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. One million views for Ambadi Thumbi kunjum.

ഒരു മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍,അമ്പാടി തുമ്പിയെ ഏറ്റെടുത്ത് സിനിമാപ്രേമികള്‍

vineeth
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ അമ്പാടി തുമ്പി എന്ന് തുടങ്ങുന്ന ഗാനമാണ് ഒരു മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ ലഭിച്ച സന്തോഷത്തിലാണ് സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്. 
 
വിനീത് ശ്രീനിവാസന്‍, തീര്‍ത്ഥ സുഭാഷ്, വൈഷ്ണവി അഭിലാഷ് ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷവര്‍മ്മയുടേതാണ് വരികള്‍.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
 
 
 
 
അടുത്ത ലേഖനം
ചിത്രീകരണ തിരക്കില്‍ ഭാവന,ഹണ്ട് ലൊക്കേഷനില്‍ നിന്ന്