കശ്മീരിലേക്ക് വിജയ്? 'ദളപതി 67'ന്റെ പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 ജനുവരി 2023 (15:06 IST)
'ദളപതി 67'ന്റെ നിര്‍മ്മാതാക്കള്‍ കഴിഞ്ഞദിവസം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.


ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ മുഹൂര്‍ത്ത പൂജ ജനുവരി രണ്ടിന് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.


തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വാസുദേവ് ??മേനോന്‍, മിഷ്‌കിന്‍, പ്രിയ ആനന്ദ് എന്നിവരും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരിയില്‍ ചെന്നൈയില്‍ നടന്ന ആദ്യ ഷെഡ്യൂളിന് ശേഷം ടീം അടുത്ത ഷെഡ്യൂളിനായി കശ്മീരിലേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :