599 രൂപയ്ക്ക് ഒരു വർഷം: പുതിയ പ്ലാൻ അവതരിപ്പിച്ച് ആമസോൺ പ്രൈം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (18:36 IST)
സിനിമ കാണുന്നതിനും മറ്റുമുള്ള ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ പുതിയ പ്ലാൻ അവതരിപ്പിച്ചു. വർഷം 599 രൂപ അടയ്ക്കുന്നവർക്ക് മൊബൈലിൽ ആമസോൺ പ്രൈം വീഡിയോ കാണുന്നതിനുള്ള പ്ലാനാണ് അവതരിപ്പിച്ചത്.

ഒരു ഉപഭോക്താവിന് മാത്രം ഉപയോഗിക്കാൻ കഴിയുന്ന സിംഗിൾ യൂസർ പ്ലാനിൽ പുതിയ സിനിമകൾ,ലൈവ് ക്രിക്കറ്റ് തുടങ്ങിയവ കാണാൻ സാധിക്കും. കഴിഞ്ഞ വർഷമാണ് ടെലികോം പങ്കാളിയായ എയർടെലുമായി സഹകരിച്ച് മൊബൈൽ പ്ലാൻ ആമസോൺ പ്രൈം വീഡിയോ അവതരിപ്പിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :