ചൈനീസ് കമ്പനികൾക്ക് കനത്ത തിരിച്ചടി: 600 ബ്രാൻഡുകളെ ആമസോൺ പുറത്താക്കി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (19:21 IST)
ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയിൽ നിന്നുള്ള 600 ബ്രാൻഡുകളെ എന്നേക്കുമായി പുറത്താക്കി. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആമസോണിന്റെ വെബ്‌സൈറ്റുകളിൽ നിന്നും ചൈനീസ് ബ്രാൻഡുകളെ നിരോധിച്ചതായാണ് റിപ്പോർട്ട്. ദി വേർജ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്.

ബോധപൂര്‍വ്വവും ആവര്‍ത്തിച്ചും ആമസോണിന്റെ നയങ്ങളെ ലംഘിച്ചതോടെയാണ് ബ്രാന്‍ഡുകളെ പുറത്താക്കിയതെന്ന് ആമസോൺ അറിയിച്ചു. കംപ്യൂട്ടര്‍ ആക്‌സസറികള്‍ അടക്കം പല ഉപകരണങ്ങളും 'വിജയകരമായി' വിറ്റുവന്ന ബ്രാന്‍ഡുകളെയാണ് ആമസോൺ പുറത്താക്കിയത്.വ്യാജ റിവ്യൂകൾ വഴി കമ്പനികൾ ഉപഭോക്താക്കളെ കമ്പളിപ്പിച്ചതിനെ തുടർന്നും പല കമ്പനികളെയും ഒഴിവാക്കിയിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :