എയർടെല്ലിൽ ഇനി ഇരട്ടിഡാറ്റ, കൂടുതൽ സംസാരസമയം

അഭിറാം മനോഹർ| Last Modified ശനി, 16 മെയ് 2020 (12:54 IST)
നിലവിലുള്ള പ്രീ പെയ്‌ഡ് പ്ലാനുകൾക്ക് കൂടുതൽ സമയവും ഡാറ്റയും സംസാരസമയവും അനുവദിച്ച് എയർടെൽ.വര്‍ധിപ്പിച്ചതോടെ ജിയോയുമായുള്ള മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്.

98രൂപയുടെ പ്ലാനിൽ 6 ജിബി ഡാറ്റയാണ് നേരത്തെ ലഭിച്ചിരുന്നത്. ഇത് 12 ജിബിയായാണ് വർധിപ്പിച്ചത്.കാലാവധി 28 ദിവസം തന്നെ ലഭിക്കും.101 രൂപയ്ക്കാണ് ജിയോ നിലവില്‍ 12 ജി.ബി ഡാറ്റ നല്‍കുന്നത്.

ഇതിന് പുറമേ വിവിധ ടോക്ക്‌ടൈം പ്ലാനുകളില്‍ അധിക സംസാര സമയവും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപയുടെ റിചാർജിന് 480 രൂപയുടെ സംസാരസമയം എയർടെൽ അനുവദിച്ചിട്ടുണ്ട്. നേരത്തെ 423.73 രൂപയുടെ സംസാര സമയമാണ് നല്‍കിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :