90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 4ജി ഡേറ്റാ !; സെപ്ഷ്യല്‍ ഡേറ്റാ ഓഫറുകളുമായി എയര്‍ടെല്‍

‘താരിഫ് യുദ്ധ’ത്തിന് തുടക്കമിട്ട ജിയോയെ എതിരിടാന്‍ എയര്‍ടെല്‍ രംഗത്ത്.

newdelhi, airtel, jio, bsnl ന്യൂഡല്‍ഹി, എയര്‍ടെല്‍, ജിയോ, ബി എസ് എന്‍ എല്‍
ന്യൂഡല്‍ഹി| സജിത്ത്| Last Updated: വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (15:00 IST)
ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഫോര്‍ ജി ഫോര്‍ ജി തരംഗമുണ്ടാക്കി ‘താരിഫ് യുദ്ധ’ത്തിന് തുടക്കമിട്ട ജിയോയെ എതിരിടാന്‍ എയര്‍ടെല്‍ രംഗത്ത്. 1,495 രൂപയ്ക്ക് 90 ദിവസത്തെ കാലാവധിയില്‍ അണ്‍ലിമിറ്റഡ് 4ജി സേവനം നല്‍കുന്ന സെപ്ഷ്യല്‍ ഡേറ്റാ പാക്കാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ മാത്രമാണ് ഈ ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉടന്‍ തന്നെ രാജ്യത്തെ മറ്റു സര്‍ക്കിളുകളിലെ യൂസര്‍മാര്‍ക്കും ഈ ഡേറ്റാ പാക്ക് ലഭ്യമാകുമെന്ന് എയര്‍ടെല്‍ അറിയിച്ചു.

ജിയോയെ നേരിടാനായി തകര്‍പ്പന്‍ ഡേറ്റാ താരിഫുകള്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് സ്‌പെഷ്യല്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുന്നത്. ജിയോ നെറ്റ്‌വര്‍ക്കുകളില്‍ കോള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന യൂസര്‍മാരുടെ പരാതികള്‍ വ്യാപകമാകുന്നതോടെയാണ് ബിഎസ്എന്‍എല്ലും എയര്‍ടെല്ലും പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :