പുതിയ ഫോണുകൾക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയേക്കുമെന്ന് സൂചന

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ഏപ്രില്‍ 2020 (18:11 IST)
പുതിയ ഫോണുകൾ ഉപയോഗിക്കുന്നതിന് ആരോഗ്യസേതു ആപ്ലിക്കേഷനിൽ ചെയ്യുന്നത് നിർബന്ധമാക്കിയേക്കുമെന്ന് റിപ്പോർട്ട്.ലോക്ക്ഡൗണിന് ശേഷം വിൽപനക്കെത്തുന്ന എല്ലാ ഫോണുകളിലും ആരോഗ്യസേതു ആപ്പ് മുൻകൂർ ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.ഒപ്പം ഫോണുകള്‍ വാങ്ങുന്നവര്‍ ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതും നിര്‍ബന്ധമാക്കും.

നിലവിൽ ഈ തീരുമാനം സ്മാർട്ട്ഫോൺ കമ്പനികളുമായി സംസാരിച്ച് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.ഇതോടെ ആരോഗ്യസേതു ആപ്പ് ഫോണുകളിലെ ഇന്‍ബില്‍റ്റ് ഫീച്ചറായി മാറും.പുതിയ ഫോണ്‍ ആദ്യമായി തുറക്കുമ്പോള്‍ ചെയ്യേണ്ട ക്രമീകരണങ്ങള്‍ക്കൊപ്പം തന്നെ ആരോഗ്യ സേതു ആപ്ലിക്കേഷനിലും ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യേണ്ടി വരും.

നിലവിൽ 7.5 കോടിയോളം ആളുകളാണ് ആരോഗ്യസേതു ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളത്.സ്മാര്‍ട്‌ഫോണിന്റെ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ് ആരോഗ്യ സേതു ആപ്പിന്റെ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ആളുകളുടെ സഞ്ചാര പാത പിന്തുടര്‍ന്ന്. ആരോഗ്യവാന്മാരായ ആളുകള്‍ രോഗബാധയുള്ള സ്ഥലത്തോ രോഗികൾക്കടുത്തോ പോയിട്ടുണ്ടോ എന്നറിയാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :