സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്രസർക്കാർ, മാർഗനിർദേശങ്ങൾ പുറത്തിറക്കി

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (17:42 IST)
വീഡിയോ കോൺഫറൻസിങ്ങ് ആപ്പായ സൂം സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ.സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ സൂം വിവാദങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ ഓഫീസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്ന് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട്-ഇന്ത്യ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്ക് സൂം ഉപയോഗിക്കുന്നവർ ഈ മാർഗനിർദേശങ്ങൾ പിന്തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

വിവിധ വ്യവസായ സ്ഥാപനങ്ങള്‍ വെബിനാറുകള്‍ക്കും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ഉപയോഗിച്ചു വന്നിരുന്നതാണ് സൂം ആപ്പ്.ലോക്ക്ഡൗൺ സമയത്ത് ഈ ആപ്പിന് വലിയ രീതിയിൽ ലോകത്തെങ്ങും പ്രചാരവും ഉണ്ടായി എന്നാൽപാസ്‌വേഡുകള്‍ ചോരുകയും വീഡിയോ കോണ്‍ഫറന്‍സിനിടെ അജ്ഞാതര്‍ നുഴഞ്ഞുകയറുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതണ്ടെയാണ് ആപ്പിന്റെ വിശ്വാസ്യതയേയും സുരക്ഷയേയും പറ്റി സംശയങ്ങളുയർന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :