ഗ്രൂപ്പ് വീഡിയോകോളിൽ പ്രതീക്ഷിച്ച മാറ്റവുമായി വാട്ട്സ് ആപ്പ് !

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 23 ഏപ്രില്‍ 2020 (14:41 IST)
ഗ്രൂപ്പ് വീഡിയോ ചാറ്റിൽ പ്രതീക്ഷിച്ച മാറ്റവുമായി വാട്ട്സ് ആപ്പ്. ഒരേസമയം 8 പേർക്ക് വിഡിയോകോൾ ചെയ്യാവുന്ന അപ്ഡേറ്റാണ് വാട്ട്സ് ആപ്പ് കൊണ്ടുവരുന്നത്. വീഡിയോകോൾ ആരംഭിയ്ക്കുന്ന ആൾക്ക് പുറമെ ഏഴുപേരെയാണ് ഗ്രൂപ്പ് വീഡിയോ ചാറ്റിലേയ്ക്ക് ആഡ് ചെയ്യാൻ സാധിയ്ക്കുക. നേരത്തെ നാലു പേർക്ക് മാത്രമേ ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാൻ സാധിക്കുമായിരുന്നൊള്ളു.

നിലവില്‍ ബീറ്റ വേര്‍ഷനില്‍ മാത്രമാണ് അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുള്ളത്. മറ്റു പതിപ്പുകളിലേയ്ക്ക് അപ്ഡേറ്റ് ഉടൻ തന്നെ എത്തും. വീഡിയോ കോളിൽ പാങ്കെടുക്കുന്ന എല്ലാവരുടെയും വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്തിരിയ്ക്കണം. എങ്കിൽ മാത്രമേ നാലുപേരിൽകൂടുതലുള്ള വീഡിയോ കൊളുകളിലേയ്ക്ക് ആഡ് ചെയ്യാൻ സാധിയ്ക്കു. സൂം, ഗൂഗിൾ ഡുവോ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ 12 പേർക്ക് ഒരുമിച്ച് വീഡിയോചാറ്റ് ചെയ്യാൻ സംവിധാനം കൊണ്ടുവന്നതിന് പിന്നാലെയാണ് വാട്ട്സ് ആപ്പ് അപ്ഡേറ്റ് കൊണ്ടുവന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :