കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 4 ജൂലൈ 2022 (09:00 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്. പുതുമുഖ നായികമാര്‍ വേഷമിടുന്ന ചിത്രത്തില്‍ മലയാളത്തില്‍ അറിയപ്പെടുന്ന ഒരു നായകന്‍ എത്തുന്നുണ്ട്. ആരാണ് തന്റെ സിനിമയില്‍ നായകന്‍ ആകുന്നതെന്ന് ഏഴുമണിക്ക് പ്രഖ്യാപിക്കുമെന്ന് ഒമര്‍ ലുലു.
'നല്ല സമയത്തിന്റെ നായകന്‍ ആരാ എന്ന്
ഇന്ന് 7 മണിക്ക് announce ചെയ്യും.അത് ആദ്യം കമ്മന്റ് ബോക്‌സില്‍ predict ചെയ്യുന്ന ആള്‍ക്ക് ഒരു 45000രൂപ വില വരുന്ന Samsung Galaxy A73 5G gift'-ഒമര്‍ ലുലു കുറിച്ചു.