കാത്തിരിപ്പിന് വിരാമം, 5ജി സേവനം ഒക്ടോബർ 12 മുതലെന്ന് കേന്ദ്ര ടെലികോം മന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (19:26 IST)
രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. ആദ്യഘട്ടങ്ങളിൽ നഗരങ്ങളിലാകും സേവനങ്ങൾ ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.

5ജി സേവനങ്ങൾ അതിവേഗം പുറത്തിറക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഒക്ടോബർ 12 മുതൽ 5ജി സേവനങ്ങൾ ആരംഭിക്കും. ടെലികോം കമ്പനികൾ ഇതിൻ്റെ സാങ്കേതിക നടപടികൾ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. അടുത്ത 3 വർഷത്തിനിടെ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :