അഭിറാം മനോഹർ|
Last Modified ബുധന്‍, 28 ഡിസംബര്‍ 2022 (17:15 IST)
കൊച്ചിയ്ക്കും ഗുരുവായൂരിനും പുറമെ ജിയോ ട്രൂ 5ജി സേവനങ്ങൾ തിരുനന്തപുരത്തും ലഭ്യമായി തുടങ്ങി. കോർപ്പറേഷൻ പരിധിയിലും നെയ്യാറ്റിൻകര നഗരസഭാ പ്രദേശങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് സേവനം ലഭ്യമാവുക.
ഇന്ന് മുതലാണ് തിർഉവനന്തപുരത്ത് 5ജി ലഭ്യമായി തുടങ്ങിയത്. തമ്പാനൂർ,വിമാനത്താവളം,ടെക്നോപാർക്ക് ഉൾപ്പടെ 120 സ്ഥലങ്ങളിലാണ് 5ജി നിലവിൽ ലഭ്യമാവുക.അധികചിലവുകൾ ഇല്ലാതെ തന്നെ 5ജി ഹാൻഡ് സെറ്റുള്ള ഉപഭോക്താക്കൾക്ക് 1 ജിബിപിഎസിന് മുകളിൽ വേഗതയിൽ അൺലിമിറ്റഡ് 5ജി സേവനം ലഭ്യമാകും.
4ജിയെ ആശ്രയിക്കാതെ സ്റ്റാൻഡ് അലോൺ 5ജിയാണ് ജിയോ ഉപയോഗിക്കുന്നത്. ഡിസംബർ 20നാണ് കേരളത്തിൽ ജിയോ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്.