പപ്പുവെന്ന് വിളിച്ചു പരിഹസിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് രാഹുല്‍ ഗാന്ധി

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 28 ഡിസം‌ബര്‍ 2022 (09:54 IST)
പപ്പുവന്ന് വിളിച്ചു പരിഹസിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് രാഹുല്‍ ഗാന്ധി. കൂടാതെ അതൊരു പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ദി ബോംബെ ജേണിക്കു നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി കാര്യം പറഞ്ഞത്. തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെ ഉരുക്കു വനിത എന്ന് വിളിക്കുന്നതിന് മുമ്പ് ഊമയായ പാവ എന്നാണ് വിളിച്ചിരുന്നത് എന്നാല്‍ പെട്ടെന്ന് അവര്‍ ഉരുക്കു വനിതയായി. നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും എന്നെ വിളിക്കാം. അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :