സുക്കര്‍ബര്‍ഗിന് പ്രതിവര്‍ഷം രണ്ടരക്കോടി ശമ്പളം!

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (15:03 IST)
PRO
PRO
ഫേസ്ബുക്ക് മാര്‍ക് സുക്കര്‍ബര്‍ഗിന്റേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും ശമ്പളത്തിന്റേയും ബോണസിന്റേയും വിവരങ്ങള്‍ പുറത്തുവിട്ടു. പ്രതിവര്‍ഷം അഞ്ചുലക്ഷം ഡോളര്‍ (ഏകദേശം രണ്ടരക്കോടി രൂപ) ആണ് 27-കാരനായ സുക്കര്‍ബര്‍ഗിന്റെ അടിസ്ഥാന ശമ്പളം. ജോലിയുടെ മികവ് നോക്കി 45% ബോണസും നല്‍കും.

ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗിന് അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം മൂന്നു ലക്ഷം ഡോളറാണ്. അവര്‍ക്കും മികവിനെ ആശ്രയിച്ച് 45% ബോണസ് ലഭിക്കും. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ആയ ഡേവിഡ് എബെര്‍സ്മാന്റെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം മൂന്ന് ലക്ഷം ഡോളറാണ്.

ഈ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് ഫേസ്ബുക്കിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുന്നത്. ഇത് വഴി അവര്‍ക്കുണ്ടാകുന്ന സാമ്പത്തിക ലാഭം ഈ കണക്കുകളില്‍ പെടുന്നുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :