ഫേസ്ബുക്ക് ഉപയോക്താക്കളെ ആശങ്കയിലാക്കി പാസ്‌വേഡുകള്‍ ചോര്‍ത്തുന്ന പുതിയ വേം പടരുന്നു. 'രാംനിത് വേം' എന്ന ദുഷ്ടപ്രോഗ്രാമിന്റെ പുതിയ വകഭേദം ആയുധമാക്കിയാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തുന്നത്.
പല രാജ്യങ്ങളില്‍ നിന്നായി 45000 ഫേസ്ബുക്ക് അക്കൌണ്ടുകളുടെ ലോഗിന്‍ വിവരങ്ങളും പാസ്‌വേഡുകളുമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നത്. ഇതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ പാസ്‌വേഡുകള്‍ മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സ്വയം പെരുകാന്‍ കഴിവുള്ള രാംനിത് വേം ഫേസ്ബുക്കില്‍ വളരെ വേഗം വ്യാപിക്കുകയാണ്. ഓണ്‍ലൈന്‍ ബാങ്കിങിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനാണ് രാംനിത് വേം 2010 മുതല്‍ ഉപയോഗിച്ചു വരുന്നത്. ഇതാദ്യമായാണ് ഈ വേം ഫേസ്ബുക്കില്‍ പടരുന്നത്.
ഹാക്കര്‍മാരുടെ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് പ്രതിരോധിക്കാന്‍ നടപടി ആരംഭിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. പരിചയമില്ലാത്ത ലിങ്കുകള്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.