അശ്ലീലം നിര്‍ത്തിയില്ലെങ്കില്‍ ഫേസ്ബുക്കും ഗൂഗിളും ബ്ലോക്ക് ചെയ്യുമെന്ന് കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിനും സേര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനും ഡല്‍ഹി ഹൈക്കോടതിയുടെ കര്‍ശന മുന്നറിയിപ്പ്. സൈറ്റുകളില്‍ നിന്ന് അശ്ലീലം പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ തയ്യാറാല്ലെങ്കില്‍ ഫേസ്ബുക്കും ഗൂഗിളും ബ്ലോക്ക് ചെയ്യും എന്നാണ് കോടതി വ്യക്തമാക്കിയത്. ഈ വെബ്സൈറ്റുകള്‍ക്കെതിരെ മജിസ്ട്രേറ്റ് കോടതി മുമ്പാകെയുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തളളിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്.

അശ്ലീലം സെന്‍സര്‍ ചെയ്ത്, സഭ്യമായ കാര്യങ്ങള്‍ മാത്രം സൈറ്റുകളില്‍ വരുന്ന സംവിധാനം ഉണ്ടാക്കണം. അല്ലാത്ത പക്ഷം സൈറ്റുകള്‍ക്ക് ചൈനയിലുണ്ടായ ഗതി തന്നെ ഇവിടേയും സംഭവിക്കും. ചൈനയില്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത പോലെ ഇന്ത്യയിലും ബ്ലോക്ക് ചെയ്യുന്നതിനേക്കുറിച്ച് ആലോചിക്കേണ്ടിവരും എന്നാണ് കോടതി പറഞ്ഞത്. അശ്ലീലവും കുറ്റകരവുമായ വിഷയങ്ങള്‍ പരിശോധിക്കുവാനും തടയുവാനുമുള്ള സംവിധാനം ഏര്‍പ്പെടുത്താനാവില്ലേയെന്നും കോടതി ആരാഞ്ഞു.

അതേസമയം അശ്ലീലവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പരിശോധിക്കുന്നത് പ്രായോഗികമല്ലെന്ന് ഗൂഗിള്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ മുകുല്‍ റോഹത്ഗി കോടതിയില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :