മൈക്രോമാക്സ് എ 34 സ്മാര്‍ട്ഫോണ്‍, വില 4399

ചെന്നൈ| WEBDUNIA|
PRO
ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട് ഫോണ്‍ ഒന്നു മനസുവച്ചാല്‍ ഇനി ആര്‍ക്കും സ്വന്തമാക്കാം. മൈക്രോമാക്‌സിന്റെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ A34 ഫോണിന് ഇന്ത്യയില്‍ 4399 രൂപ മാത്രമാണ് വില. നിലവില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലാണ് ഫോണ്‍ ലഭ്യമാവുക.

3.95 ഇഞ്ച് HVGA ഡിസ്‌പ്ലെയുള്ള ഫോണിന് ആന്‍ഡ്രോയ്ഡ് 2.3.5 ഒഎസും 1 GHz പ്രൊസസറും 256B RAMമുമാണുള്ളത്. ഡ്യുവല്‍ സിം ഫോണില്‍ ഫ്ലാഷോട് കൂടിയ 2 എംപി പ്രൈമറി കാമറയുമുണ്ട്.

1350mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. കമ്പനി പറയുന്നതനുസരിച്ച് 120 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും 4 മണിക്കൂര്‍ ടോക്ക് ടൈമുമുണ്ട്. വൈഫൈ, ബ്ലൂടുത്ത് , ജിപിആര്‍എസ് തുടങ്ങിയ സംവിധാനങ്ങള്‍ ഈ ഫോണില്‍ ലഭ്യമാണ്.


ഒറ്റനോട്ടത്തില്‍

3.95ഇഞ്ച് HVGA ഡിസ്പ്ലേയും 320x480 റസല്യൂഷന്‍ പിക്സലും
1GHz പ്രൊസസര്‍
256 എം‌ ബി റാം
165 എം‌ ബി ഇന്റേണല്‍ സ്റ്റോറേജ്
2 മെഗാ പിക്സല്‍ റിയര്‍ ക്യാമറ
1350 എം‌എ‌എച്ച് ബാറ്ററി
ഡ്യുല്‍ സിം
ആന്‍ഡ്രൊയിഡ് ജിഞ്ചര്‍ ബ്രെഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :