സാംസംങ് ഗാലക്സി നോട്ട് ത്രീ എത്തുന്നു, മൂന്ന് അവതാരങ്ങള്‍?
ചെന്നൈ|
WEBDUNIA|
PRO
സാംസംങിന്റെ പുതിയ നോട്ട് ത്രീയെന്ന ഫാബ്‌ലെറ്റിന്റെ ലോഞ്ചിംഗ് ഇന്നോ നാളെയോയെന്ന് കരുതി ഗാഡ്ജെറ്റ് പ്രേമികള്‍ കാത്തിരിക്കുമ്പോള്‍ അതിനെക്കുറിച്ചുള്ള അഭ്യുഹങ്ങളും പ്രചരിക്കാന്‍ തുടങ്ങി. പലപ്പോഴും ലീക്ക് ചെയ്യുന്ന അഭ്യൂഹങ്ങള്‍ പലതും സത്യമാകുമെന്നുള്ളത് മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണെന്ന് സൂചനകളുള്ളപ്പോള്‍ ഈ പുതിയ വാര്‍ത്തയും വിശ്വസിക്കാതെ തരമില്ല.
നാല് വ്യത്യസ്ത രൂപത്തിലായിരിക്കുമത്രെ ഗാലക്സി നോട്ട് ത്രീ എത്തുക ഇത് പറയുന്നത് ഇടി ന്യൂസാണ്. വ്യത്യസ്ത മാര്‍ക്കറ്റുകള്‍ക്ക് വേണ്ടിയായിരിക്കും ഇത്തരഥ്റ്റിലുള്ള വ്യത്യസ്ത ഘടകങ്ങള്‍ ഈ ഫോണിലുണ്ടാവുകയെന്നും ഇടി ന്യൂസ് പറയുന്നു.
ആദ്യത്തേത് തകര്‍ക്കാനാകാത്ത സുപ്പര്‍ ആമോലെഡ് ഡിസ്പേയും 13 എംപി ക്യാമറയുമുള്ള വേരിയന്റായിരിക്കും. അടുത്തത് പ്ലാസ്റ്റിക് ബോഡിയും സ്റ്റാന്‍ഡേര്‍ഡ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയും 13 എം പി ക്യാമറയുമുള്ള ഇന്റെര്‍നാഷണല്‍ വേര്‍ഷനായിരിക്കും. സുപ്പര്‍ അമോലെഡ്പാനലുള്ള എല്‍സിഡി ഡിസ്പ്ലേ, പ്ലാസ്റ്റിക് ബോഡി, 13 എംപി ക്യാമറയും ഈ ഫോണിലുണ്ട്.
പിന്നിടൊരെണ്ണം 8 എംപി ക്യാമറയും പ്ലാസ്റ്റിക് ബോഡിയും എല്‍സിഡി ഡിസ്പ്ലേയുമുള്ള വില കുറവുള്ള മോഡലായിരിക്കുമത്രെ. ഈ സൌത്ത് കൊറിയന്‍ മൊബൈലിന്റെ അഭിമാനഫോണായ എസ് 4ഉം രണ്ട് വേരിയന്റുകളാണ് പുറത്തിറക്കിയത്. പ്രോസസര്‍ ടൈപ്പിനായിരുന്നു വ്യത്യാസം.