ബില്ല് ഫേസ്‌ബുക്കിലിട്ടു; ബല്‍‌റാമിന് പണികിട്ടി

Balram MLA
തിരുവനന്തപുരം| WEBDUNIA|
PRO
PRO
നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് പൊതുജനങ്ങളുടെ അഭിപ്രായമറിയാന്‍ ഫേസ്‌ബുക്കില്‍ ഇട്ട തൃത്താല എംഎല്‍എ വിടി ബല്‍റാമിന്‌ സ്പീക്കറുടെ രൂക്ഷ വിമര്‍ശനം. അവതരിപ്പിക്കേണ്ട ബില്ല് ഫേസ്ബുക്കിലിട്ടത് ചട്ടവിരുദ്ധവും അവകാശ ലംഘനവുമാണെന്ന്‌ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. ബല്‍‌റാമിനെതിരെ നടപടി എടുക്കാന്‍ ആകുമെങ്കിലും കന്നി എം‌എല്‍‌എ ആയതിനാല്‍ ഇക്കുറി നടപടിയൊന്നും എടുക്കുന്നില്ല എന്നും സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കുന്ന നഴ്സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഒരു അതോറിറ്റി രൂപീകരിക്കാനുള്ള ബില്ലാണ്‌ ബല്‍റാം ഇന്റര്‍നെറ്റില്‍ ഇട്ടത്‌. നഴ്സുമാരുടെ സമരം വിജയിപ്പിക്കുന്നതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നല്‍‌കിയ പങ്ക് വളരെ വലുതായിരുന്നു. നഴ്സുമാരില്‍ ഭൂരിഭാഗം പേരും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമാണ് അതിനാലാണ് ബല്‍‌റാം ബില്ല് തന്റെ ഫേസ്ബുക്ക് അക്കൌണ്ട് വഴി പൊതുജന സമക്ഷം അവതരിപ്പിച്ചത്.

നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിന്റെ കരട്‌ രൂപമായിരുന്നു ഫേസ്‌ബുക്കിലൂടെയും ഗൂഗിള്‍ ഗ്രൂപ്പിലൂടെയും പുറത്ത് വിട്ടത്. സ്പീക്കറുടെ ഓഫീസ് അനുമതി നല്‍‌കിയതിനെ തുറ്റര്‍ന്നാണ് ബല്‍‌റാം ഇങ്ങനെ ചെയ്തത് എന്നും വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ സ്പീക്കറുടെ ഓഫീസ് അങ്ങനെ അനുമതിയൊന്നും നല്‍‌കിയിട്ടില്ലെന്നും ഇങ്ങിനെ ഒരു വാര്‍ത്ത പ്രചരിക്കുന്നതില്‍ അതൃപ്തി ഉണ്ടെന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :