ഫേസ്ബുക്കില്‍ സിമ്പതി ബട്ടണ്‍ വരുന്നു!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
വിവാഹവും പിറന്നാളും ലൈക്ക് ചെയ്യാറുള്ള നമ്മള്‍ മരണമോ അപകടമോ കണ്ടാല്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. ഇതിന് ഫേസ്ബുക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു. ദുരന്തവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി ‘സിമ്പതൈസ്’ ബട്ടണിലൂടെ പ്രതികരിക്കാം.

സാഡ്, ഡിസ്പേര്‍ട്ട് തുടങ്ങിയ പേരിലായിരിക്കും സിമ്പതി ബട്ടണുകള്‍ ഫേസ്ബുക്കില്‍ കാണുക.

ഫേസ്ബുക്കില്‍ ലൈക്ക് ബട്ടണ്‍ പോലെ ഡിസ്‌ലൈക്ക് ബട്ടണും ഉള്‍പ്പെടുത്തണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഡിസ് ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

‘സിമ്പതൈസ്‘ ബട്ടണ്‍ വൈകാതെ നിലവില്‍ വന്നേക്കും എന്നാണറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :