അമേരിക്കന്‍ സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
വിവരങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കന്‍ സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്റെര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെടുന്ന വിവരങ്ങല്‍ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് പൊതുജനങ്ങളോട് അധികൃതര്‍ വിശദീകരിക്കണമെന്നാണ് സക്കര്‍ബെര്‍ഗ് പറയുന്നത്.

വ്യക്തികളുടെ രഹസ്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയകളില്‍ നിന്നും ശേഖരിക്കുന്നത് കമ്പനികളുടെ ഉപോയോക്താക്കള്‍ക്കുളള വിശ്വാസം നഷ്ടപ്പെടുന്നതിനിടയാക്കിയെന്നും രഹസ്യരേഖകള്‍ ചോര്‍ത്തുന്ന ദേശീയ സുരക്ഷാ ഏജന്‍സിയുടെ നടപടിക്കെതിരെ വിമര്‍ശിച്ചുകൊണ്ട് സക്കര്‍ബെര്‍ഗ് പറഞ്ഞു.

പുതിയ കണക്കുകള്‍ പ്രകാരം നൂറുകോടിയലധികം ഉപോയോക്താക്കളാണ് ഫെയ്‌സ്ബുക്കിനുള്ളത്. അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സിക്ക് ഫെയ്‌സ്ബുക്ക് നല്‍കിയ വിവരമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :