ഗ്യാലക്സി ബീം: സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല, പ്രൊജക്‌ടറും!

WD


പൈക്കോ പ്രോജക്‌ടര്‍ എത്തുന്നത് 15, ലൂമെന്‍ എന്‍എച്ച്‌ഡി (640x360) റെസല്യൂഷനോടെയാണ്‌. 50 ഇഞ്ച് വരെ വികസിപ്പിക്കാവുന്ന സ്ക്രീനാണ്‌ ഇതിനാല്‍ ലഭിക്കുക. പൈക്കോ പ്രോജക്‌ടര്‍ മാത്രമല്ല ഗ്യാലക്സി ബീമിന്‍റെ പ്രത്യേകത. 2000 എം‍എ‍എച്ച് ശേഷിയുള്ള ബാറ്ററിയാണ്‌ ഇതിലുള്ളത്. അതായത് സാംസങ് എസ്III-യില്‍ ഉള്ള അതേ ബാറ്ററി.

സ്മാര്‍ട്ട്‌ഫോണുകള്‍ രൂപകല്‍പന ചെയ്ത് പുറത്തിറക്കുന്ന സാംസങിന്‍റെ വൈദഗ്ധ്യം ഗ്യാലക്സി ബീമിലുമുണ്ടെന്ന് നിസ്സംശയം പറയാം. പൈക്കോ പ്രോജക്‌ടറും ഉയര്‍ന്ന റസല്യൂഷനും പോലുള്ള സവിശേഷതകള്‍ ഈ ഫോണില്‍ ഉള്‍പ്പെടുത്തിയ സാംസങ്, ഇതിലെ അടിസ്ഥാന സവിശേഷതകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയം.

പേര്‌ സൂചിപ്പിക്കുന്ന തരത്തില്‍ തന്നെയാണ്‌ സാംസങ് ഗ്യാലക്സി ബീമിന്‍റെ രൂപകല്‍പന. തിളങ്ങുന്ന മഞ്ഞ വശങ്ങളുള്ള ഈ ഫ്ലാഷി ഫോണ്‍ കൌമാരപ്രായക്കാര്‍ക്ക് ഏറെ ഇഷ്ടമാകും എന്നുറപ്പ്. മികച്ചശേഷിയുള്ള ബാറ്ററിയാണ്‌ സാംസങ് ഗ്യാലക്സി ബീമിലുള്ളത്. അതുകൊണ്ടുതന്നെ ഫോണിന്‌ അല്‍പം കനക്കൂടുതല്‍ തോന്നും. എന്നാല്‍ സാംസങ് പറയുന്നത് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ പ്രൊജക്‌ടര്‍ ഫോണാണ്‌ തങ്ങള്‍ അവതരിപ്പിച്ച ഗ്യാലക്സി ബീം എന്നാണ്‌. സാംസങ് ഗ്യാലക്സി ബീമിന്‍റെ നീളം 4.9 ഇഞ്ചാണ്‌, വീതിയാകട്ടെ 2.5 ഇഞ്ചുണ്ട്. ഈ ഫോണിന്‍റെ കനം വെറും 0.5 ഇഞ്ചാണ്‌.

480 X 800 പിക്സല്‍ റെസല്യൂഷനുമൊത്തുള്ള സൂപ്പര്‍ അലോലെഡ് എല്‍സി‍ഡി സ്ക്രീനുള്ളതിനാല്‍ ഫോണ്‍ സമ്മാനിക്കുന്നത് മികച്ച കാഴ്ചാ അനുഭവമാണ്‌. സൂര്യപ്രകാശം ഉള്ളയിടത്തും സുഖമായി ഈ ഫോണ്‍ ഉപയോഗിക്കാം. സ്ക്രീന്‍ കാണുന്നതില്‍ അസൌകര്യം ഉണ്ടാകില്ല. കാരണം വെളിച്ചം പ്രതിഫലിക്കാത്ത തരത്തിലുള്ള സ്ക്രീനാണ്‌ ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഈ സ്മാര്‍ട്ട്‌ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബേര്‍ഡാണ്‌. ടച്ച്‌വിസ് സമ്പര്‍ക്കമുഖമുള്ള ഈ ഫോണില്‍ ഗൂഗിള്‍ സേവനങ്ങളായ പ്ലേസസും യൂട്യൂബും നാവിഗേഷനും ഉണ്ട്. സാമ്പ്രദായിക കീബോര്‍ഡ് കൂടാതെ, വിര്‍ച്ച്വല്‍ കീബോര്‍ഡായ സ്വപെയും ഈ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അടിസ്ഥാന ആപ്ലിക്കേഷനുകള്‍ കൂടാതെ, ഓള്‍ഷെയര്‍, കീസ് എയര്‍, ചാറ്റോണ്‍ തുടങ്ങിയ പുതിയ ആപ്ലിക്കേഷനുകളുടെ ഒരു ശ്രേണി തന്നെ ഈ ഫോണിലുണ്ട്. മികച്ച സ്മാര്‍ട്ട്‌ഫോണുകളിലുള്ള ശബ്ദ കമാന്‍ഡിംഗ് സംവിധാനവും ഇതിലുണ്ട്. ശബ്ദ കമാന്‍ഡിംഗിനായി ഗൂഗിളിന്‍റെ വോയ്സ് ആക്ഷന്‍സും വിലിംഗോയുമാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
സാംസങ് ഗ്യാലക്സി ബീം ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൈക്കോ പ്രോജക്‌ടറെ പറ്റി അറിയാനുള്ള ആകാംക്ഷയോടെയാണ്‌ നിങ്ങള്‍ ഈ ലേഖനം വായിക്കാന്‍ എത്തിയിരിക്കുന്നത് എന്നൂഹിക്കട്ടെ. ഗ്യാലക്സി ബീമിലെ പ്രൊജക്‌ടറിനെ പറ്റി തന്നെ ആദ്യമെഴുതാം. ഉയര്‍ന്ന ഗുണനിലവാരമുള്ള കോമ്പാക്റ്റ് ഡിജിറ്റല്‍ ക്യാമറകളില്‍ മാത്രമാണ്‌ പ്രൊജക്‌ടര്‍ സാധാരണയായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ, പൈക്കോ പ്രോജക്‌ടറുമായി എത്തുന്ന ആദ്യത്തെ അടിസ്ഥാന ഫോണാണ്‌ ഗ്യാലക്സി ബീം എന്ന് പറയാം.
അടുത്ത പേജില്‍ വായിക്കുക - എന്താണ് ഈ ഫോണിന്റെ പോരായ്മ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :