ആപ്പിളിന് 1.61 ബില്യണ്‍ ലാഭം

കപ്പറിന്റോ: | WEBDUNIA| Last Modified വെള്ളി, 23 ജനുവരി 2009 (18:35 IST)
ഇലക്‌ട്രോണിക്ക് ഉല്‍‌പന്നങ്ങളുടെ നിര്‍മ്മാണ വിതരണ ഭീമന്‍മാരായ ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 1.61 ബില്ല്യന്‍ ഡോളര്‍. ആഗോളസാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് പല കമ്പനികളും തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുമ്പോഴാണ് ആപ്പിളിന്റെ ഈ റിക്കോഡ് നേട്ടം. ഡിസംബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ ലാഭം നേടിയിരിക്കുന്നത്.

കമ്പനിയുടെ മൊത്ത വരുമാനത്തിലും ഉയര്‍ച്ചയുണ്ടായുട്ടുണ്ട്. 10.17 ബില്ല്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ആപ്പിള്‍ മൊത്തത്തില്‍ നടത്തിയിരിക്കുന്നത്. ഇതില്‍ തന്നെ 46 ശതമാനവും നടന്നിരിക്കുന്നത് അന്താരാഷ്ട്ര വാണിജ്യത്തിലൂടെയാണ്. ഈ കാ‍ലയളവില്‍ 2,524,000 മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ ആപ്പിള്‍ വിറ്റഴിച്ചിട്ടുണ്ട്. 4,363,000 ഐ പോഡുകളാണ് ആപ്പിള്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :