രാജ്യത്തെ ഐ ടി സംരംഭങ്ങളില്‍ നിന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്ന പരാതിക്ക് മറുപടിയെന്നൊണം മുന്‍ നിര ഐടി സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്( ടി സി എസ്) അസമില്‍ തങ്ങളുടെ പരിശീലന കേന്ദ്രം ആരംഭിച്ചു. പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള നിക്ഷേപം നടത്തുന്ന ആദ്യ പ്രമുഖ ഐടി സഥാപനമാണ് ടി സി എസ്. ഗുവഹാട്ടിയിലെ ഐഐടി ക്യാമ്പസിലാണ് ടിസിഎസ് കേന്ദ്രം പ്രവര്‍ത്തിക്കുക. ഒരേ സമയം 200 പേര്‍ക്ക് വരെ പരിശീലനം നല്‍കാന്‍ സാധിക്കുന്ന കേന്ദ്രമാണ് ടിസിഎസ് ഗുവഹാട്ടിയില്‍ ആരംഭിച്ചിരിക്കുന്നത്.
അസം സര്‍ക്കാരുമായി 2008 മാര്‍ച്ചില്‍ ഒപ്പിട്ട ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്പനി ഈ പരിശീലന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് മികവുള്ളവരെ കണ്ടെത്തി അവരുടെ കഴിവുകള്‍ വികസിപ്പിക്കാനാണ് ഈ സംരംഭം കൊണ്ട് ലക്‌ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. വിവിധ വടക്ക് കിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന ഇ-ഭരണ പദ്ധതികളും ടിസിഎസ് നടപ്പിലാക്കി വരികയാണ്.
ടിസിഎസിന്‍റെ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയത പ്രധാനമന്ത്രി പിന്നീട് ഇവിടത്തെ ട്രെയ്നികളെയും ഐഐടി വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്യുകയും ചെയ്തു.