ഇന്ത്യന്‍ ഐടി ബീജിങ്ങിലും

PROPRO
ലോക കായികമാമാങ്കം അരങ്ങേറിയ ബീജിങ്ങില്‍ ഇന്ത്യന്‍ വിദഗ്‌ധരുടെ ഐ ടി വൈദഗ്‌ധ്യം ശ്രദ്ധേയമായി. ചൈനീസ്‌ ടെലകോം ഭീമനായ ഹുവാവൈയ്ക്ക് ആണ്‌ ഇന്ത്യന്‍ ഐ ടി എന്‍ജിനീയര്‍മാരുടെ സേവനം ഉപകരാപ്രദമായത്‌.

കമ്പനിയുടെ ബാംഗ്ലൂര്‍ ആസ്ഥാനമായ ഗവേഷണ കേന്ദ്രത്തിലെ ഇന്ത്യന്‍ എന്‍ജീനീയര്‍മാര്‍ ഒളിമ്പിക്‌സിനായി കമ്പനിക്കു പുതിയ സങ്കേതങ്ങള്‍ ഒരുക്കി നല്‌കുകയായിരുന്നു.

മൈബൈല്‍ ഭീമന്‌ വേണ്ടി രാപ്പകല്‍ സേവനമാണ്‌ ബാംഗ്ലൂര്‍ കമ്പനി നടത്തിയത്‌. ഒളിമ്പിക്‌സിന്‍റെ രണ്ട്‌ ഒഫിഷ്യല്‍ ടെലകോം സേവനദാതാക്കള്‍ക്ക്‌ വേണ്ടിയും ഇവര്‍ പ്രവര്‍ത്തിച്ചു. ഒളിമ്പിക്‌സിന്‌ പുത്തന്‍ ടെലകോം സേവനങ്ങള്‍ ഒരുക്കുന്നതിന്‌ ബാംഗ്ലൂര്‍ കേന്ദ്രം സ്തുത്യര്‍ഹമായ സേവനമാണ്‌ നടത്തിയതെന്ന്‌ കമ്പനി വിലയിരുത്തി.

ബീജിങ്ങ്‌| WEBDUNIA|
മൂന്നാം തലമുറ മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള നിരവധി സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍ നിന്നും ഉടലെടുത്തിട്ടുണ്ട്‌. ഇന്ത്യയിലും ഇവ ഉടന്‍ ലഭ്യമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :