ഫേസ്‌ബുക്കില്‍ അധ്യാപിക ‘കോള്‍ ഗേള്‍’ ആയി!

Facebook
മധുര| WEBDUNIA|
PRO
PRO
തന്റെ ഇന്‍‌ബോക്സില്‍ നൂറുകണക്കിന് മെയില്‍ വന്നുകിടക്കുന്നത് കണ്ട് മധുരയിലെ ഒരു ഞെട്ടി. മെയിലുകള്‍ അയച്ചവര്‍ക്കെല്ലാം ഒരേ ആവശ്യം. തന്നോടൊപ്പം ശയിക്കണം. എത്ര പൈസ ചെലവായാലും കുഴപ്പമില്ലെന്ന് ചിലര്‍. അവസാനം സൈബര്‍ പൊലീസിനെ സമീപിച്ചപ്പോഴാണ് അധ്യാപികയ്ക്ക് കാര്യം മനസിലായത്. തന്റെ ഫോട്ടോയും ഇമെയില്‍ ഐഡിയും ഫേസ്‌ബുക്കില്‍ പരസ്യപ്പെടുത്തിയിരിക്കുന്നു, അതും കോള്‍ ഗേളാണെന്നും പറഞ്ഞുകൊണ്ട്. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണ ഫലം വന്നപ്പോള്‍ അധ്യാപിക വീണ്ടും ഞെട്ടി. സ്വന്തം വിദ്യാര്‍ത്ഥി തന്നെയാണ് തന്നെ ‘കോള്‍ ഗേള്‍’ ആക്കിയിരിക്കുന്നത്.

മധുരയില്‍ പ്ലസ് ടു വരെയുള്ള സ്കൂളില്‍ അധ്യാപികയാണ് വിദ്യ (പേരുമാറ്റിയിരിക്കുന്നു). ഈ സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന സന്ധ്യ (പേരുമാറ്റിയിരിക്കുന്നു) എന്ന വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ വര്‍ഷം വിദ്യ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഉപദേശിച്ചിരുന്നു. സ്കൂളില്‍ തന്നെയുള്ള ഒരു വിദ്യാര്‍ത്ഥിയുമായി കറങ്ങിനടക്കല്‍ കലശലായപ്പോഴാണ് അധ്യാപിക ഇങ്ങിനെ ചെയ്തത്. എന്നാല്‍, കോപാകുലയായ സന്ധ്യ ഇതിന് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു.

സന്ധ്യയുടെ കാമുകനായ വിദ്യാര്‍ത്ഥി, പ്രതികാര നിര്‍വഹണത്തിന് നിര്‍ദ്ദേശിച്ച മാര്‍ഗമായിരുന്നു ഫേസ്‌ബുക്ക് പരസ്യം. കഴിഞ്ഞ വര്‍ഷം സ്കൂളില്‍ നിന്ന് ടൂറിന് പോയപ്പോള്‍ എടുത്തിരുന്ന ചിത്രത്തില്‍ നിന്ന് വിദ്യയുടെ ചിത്രം എഡിറ്റുചെയ്താണ് സന്ധ്യയുടെ കാമുകന്‍ ഇപ്പണി പറ്റിച്ചത്. മധുരയില്‍ നിന്നുള്ള കോള്‍ ഗേള്‍, വേണ്ടവര്‍ താഴെയുള്ള ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക എന്ന് ശീര്‍ഷകവും കൊടുത്ത് വിരുതന്‍ അധ്യാപികയുടെ ഫോട്ടോ ഫേസ്‌ബുക്കില്‍ അപ്‌ലോഡുചെയ്തു.

സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ അപ്‌ലോഡുചെയ്ത അക്കൌണ്ടും ഐപി നമ്പറും കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി അകത്തായി. വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയത് അനുസരിച്ച് സന്ധ്യയെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പ്രതികാരം ചെയ്യാന്‍ തെരഞ്ഞെടുത്ത രീതി കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ്നാട്ടിലെ അധ്യാപകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :