മകള്ശ്വേതയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടേറേ ദുരിതങ്ങള്അനുഭവിക്കേണ്ടി വന്ന സുരേഷും കുടുംബവും നാട്ടുകാരനായ ഒരു പൂജാരിയുടെ പ്രത്യേക നിര്ദേശപ്രകാരമായിരുന്നു പ്രാര്ത്ഥനയ്ക്കായി ഇവിടെ ആദ്യം എത്തിയത്.
പ്രാര്ത്ഥനയെ തുടര്ന്ന് പ്രശ്നങ്ങള്അവസാനിച്ച സുരേഷും കുടുംബവും ഭാര്യയുടെ അടുത്ത ബന്ധുക്കളില്ഒരാളോട്, പ്രശ്ന ബാധയെ തുടര്ന്ന് കാല സര്പ്പ യോഗത്തില്നിന്നും രക്ഷപ്പെടുന്നതിനുള്ള പ്രാര്ത്ഥന നടത്താന്നിര്ദേശിച്ചിരിക്കുകയാണ്. ഖാണ്ഡേയുടെ കുടുംബത്തെ പോലെ തന്നെ അനേകം കുടുംബങ്ങളെ ഞങ്ങള്അവിടെ കണ്ടു. ഇവരില്പലരും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരായിരുന്നു എന്നതാണ് പ്രത്യേകത.
ഏഴു ഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയില് വരുന്നതോടെയാണ് കാലസര്പ്പ യോഗം ആരംഭിക്കുന്നതെന്നാണ് ഒരു പൂജാരി കമലാകര്അലോക്കര്പറഞ്ഞത്. കാലസര്പ്പ യോഗ ദോഷത്തിനിരയാകുന്ന ആള്ക്കാരുടെ എണ്ണം വര്ദ്ധിച്ചു വരുന്നതായിട്ടും കമലാകറിനു അഭിപ്രായമുണ്ട്.
FILE
WD
വിഘ്നേശ്വരനായ ‘ഗണപതി’ക്കു നടത്തുന്ന പൂജയോടേയും കലശത്തോടേയുമാണ് കാല സര്പ്പ യോഗ പ്രാര്ത്ഥനകള്ആരംഭിക്കുന്നത്. വെള്ളിയിലും സ്വര്ണ്ണത്തിലും തീര്ത്ത ഒമ്പതു നാഗങ്ങളെ അവസാനം ജലത്തില്മുക്കിയെടുക്കുന്നു. രണ്ടു മണിക്കൂര്നീണ്ടു നില്ക്കുന്ന പൂജ അവസാനിക്കുന്നത് ‘ഹവന’ത്തോടെയാണ്.