കാല സര്‍പ്പയോഗം ദുരിതം വരുത്തുമൊ?

FILEWD
നന്നേ വാചാലനായിരുന്ന ഗണപത് യാത്രയില്ഉടനീളം ഒട്ടേറെ ചോദ്യങ്ങള്ചോദിച്ചു കൊണ്ടിരുന്നു. ഞങ്ങള്പോകുന്ന പ്രദേശത്തേക്കു ഇതിനകം ധാരാളം പേരെ കൊണ്ടു പോയിട്ടുള്ള ഗണപതിന്റെ ജിജ്ഞാസ മുഴുവന്ത്രയമ്പകേശ്വരത്തേക്കു എന്തിനു പോകുന്നു എന്നതായിരുന്നു. എന്താണ് പ്രശ്നം? കാല സര്പ്പ യോഗത്തിനുള്ള പ്രാര്ത്ഥനയായ ‘നാരായണ നാഗബലിക്ക് വന്നതാണോ? അങ്ങനെ പോയി ചോദ്യങ്ങള്.

ഏതെങ്കിലും പുരോഹിതനെ പ്രാര്ത്ഥനയ്ക്കായി ബുക്കു ചെയ്തിട്ടുണ്ടോ? എന്ന ചോദ്യം കൂടി നിഷേധ മറുപടി നല്കിയതോടെ കാല സര്പ്പയോഗ പ്രാര്ത്ഥന നന്നായി നടത്തുന്ന ഒരു പൂജാരിയെ തനിക്കറിയാം എന്ന നിലയിലായി അയാളുടെ സംസാരം. ഇത്തരം പ്രാര്ത്ഥനയ്ക്കായി ആയിരക്കണക്കിനു ആളുകള്വര്ഷം തോറും വരുന്ന കാര്യവും ഗണപത് ഞങ്ങളോട് പറഞ്ഞു.

ഒടുവില്..... മൃത്യുഞ്ജയ ജപവും ശിവസ്തുതിയും അന്തരീക്ഷത്തില്ലയിച്ചു കിടക്കുന്ന ത്രയമ്പകേശ്വറില്ഞങ്ങളെത്തി. ഗോദാവരി നദിയോട് ചേര്ന്നു കിടക്കുന്ന ത്രയമ്പകേശ്വരത്ത് സ്തുതികളും ജപങ്ങളും അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. ഗോദാവരിയുടെ തീരത്തോട് ചേര്ന്ന് വിശ്വാസികള്ക്ക് ദേഹ ശുദ്ധിക്കായി ഒരുക്കിയ കുശവര്ത്ത് തീര്ത്ഥ കുളത്തിന് അരികിലേക്കായിരുന്നു ആദ്യം ഞങ്ങള്പോയത്.
FILEWD


വെള്ള വസ്ത്ര ധാരികളായ ധാരാളം ആള്ക്കാര്അവിടെ കുളിക്കുന്നുണ്ടായിരുന്നു. കാല സര്പ്പ യോഗ പ്രാര്ത്ഥനയ്ക്കായി തയ്യാറെടുക്കുന്നവരാണ് അതെന്ന് ഗണ്പത് ഞങ്ങള്ക്കു വിശദീകരിച്ചു തന്നു. കാല സര്പ്പ പ്രാര്ത്ഥനയ്ക്കായി ധാരാളം വിശ്വാസികള്എത്തിയിരുന്നു പ്രാര്ഥനയ്ക്കായി എത്തിയ സുരേഷ് ഖാണ്ടെയും കുടുംബവും അവരുടെ കാര്യങ്ങള്ഞങ്ങളോട് സംസാരിച്ചു.

WEBDUNIA|
ഫോട്ടോഗാലറി കാണാന്ക്ലിക്ക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :