അശ്വത്ഥാമാവ് മരിച്ചിട്ടില്ല?

ശ്രുതി അഗര്‍വാള്‍

Aseergarh, A Fort of Mysteries
FILEFILE
മധ്യപ്രദേശിലെ ഖണ്ഡ്വക്ക് അടുത്തുള്ള അസീര്ഗാഹിലെ കോട്ട... നിഗൂഢതകളുടെയും അന്ധവിശ്വാസങ്ങളുടെയും കൊത്തളം ... ഈ കോട്ടയ്ക്കുള്ളിലുള്ള ശിവക്ഷേത്രത്തില‘മഹാഭാരത പുരാണത്തിലെ’ അശ്വത്ഥാമാവ് ആരാധന നടത്തിയിരുന്നതായി പറയപ്പെടുന്നു.ഇവിടെ ചിരംജീവിയായ അശ്വഥാമാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് വിശ്വാസം

ഈ വിശ്വാസത്തെ കുറിച്ച് കേട്ടപ്പോള്അതിന്റെ സത്യാവസ്ഥ മനസിലാക്കാന്തന്നെ ഞങ്ങള്തീരുമാനിച്ചു. ബര്ഹംപൂരില്ന്നിന്ന് 20 കിലോമീറ്റര്അകലെയാണ് അസീര്ഗാഹ് കോട്ട. കോട്ടയ്ക്ക് സമീപത്തുള്ള ആള്ക്കാരില്നിന്ന് ഞങ്ങള്ആദ്യം വിവരങ്ങള്ചോദിച്ചറിഞ്ഞു.

പലര്ക്കും പല കഥകളാണ് ഈ കോട്ടയെ കുറിച്ച് പറയാനുണ്ടായിരുന്നത്. കോട്ടയില്പല തവണ അശ്വത്ഥാമാവിനെ നേരിട്ട് കണ്ടിട്ടുള്ളതായി മുത്തശ്ശി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഒരാള്സാക്ഷ്യപ്പെടുത്തി.

കോട്ടക്കുള്ളിലുള്ള കുളത്തില്ചൂണ്ടയിടാന്ചെന്ന തന്നെ കുളത്തില്ആരോ തള്ളിയിട്ടെന്നും, അത് അശ്വത്ഥാമാവ് തന്നെയായിരുന്നുവെന്നുമാണ് മറ്റൊരാള്ക്ക് പറയാനുണ്ടായിരുന്നത്.

ആരും അങ്ങോട്ട് കടക്കുന്നത് അശ്വത്ഥാമാവിന് ഇഷ്ടമല്ലത്രേ. “അശ്വത്ഥാമാവിനെ കാണുന്ന ആരുടെയും മാനസികനില തകരാറിലാവും” എന്നാണ് വേറൊരാള്പറഞ്ഞത്. ഇത്തരം വിശ്വാസങ്ങള്കേട്ട ശേഷമാണ് ഞങ്ങള്ആ കോട്ടയിലേയ്ക്ക് പോയത

ശിലായുഗത്തിന്റെ സ്മാരകമാണെന്നേ തോന്നൂ കോട്ട ഇന്ന് കണ്ടാല്. വൈകുന്നേരം ആറുമണി കഴിഞ്ഞാല്ഭീകരമായ അന്തരീക്ഷമാവും കോട്ട മുഴുവന്. കോട്ടയില്ഞങ്ങള്പ്രവേശിക്കുമ്പോള്ചില ഗ്രാമീണരും ഞങ്ങളെ അനുഗമിച്ചിരുന്നു.

WEBDUNIA|
ഫോട്ടോഗാലറികാണാന്ഇവിടെ ക്ലിക്ക് ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :