ബുര്‍ഹാന്‍പൂര്‍ സേവസദന് മഹാവിദ്യാലയയിലെ , പ്രൊഫറായ ഡോക്ടര്മുഹമ്മദ് ഷാഫി ഈ കെട്ടുകഥയുടെ ഉല്ഭവത്തെ കുറിച്ച് ഞങ്ങള്ക്ക് വിശദീകരിച്ച് തന്നു.
ബുര്ഹാന്പൂരിന്റെ ചരിത്രം മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മുന്പ്, ‘ഖാണ്ഡവവന’വുമായി ചേര്ന്ന് കിടന്ന സ്ഥലമാണ് ഇത്.
ഫരൂഖി രാജവംശത്തിലെ ചക്രവര്ത്തിമാര്1380ല്പണിതതാണ് ഈ കോട്ട. ആട്ടിടയനായ ‘ആഹീര്‍’ എന്നയാളുടെ പേരാണ് ഈ കോട്ടക്ക് ഇപ്പോഴൂള്ളത് . അശ്വത്ഥാമാവിമായി ബന്ധപ്പെട്ടുള്ള ഈ വിശ്വാസം തന്റെ പൂര്വ്വീകരില്നിന്ന് കുട്ടിക്കാലം മുതല്താനും കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതെല്ലാം വ്യക്തിപരമായ വിശ്വാസങ്ങള്മാത്രമാണ്. എന്നാല്ഈ കോട്ടയില്നിരവധി തുരങ്കങ്ങള്ഉണ്ടെന്നെന്നുള്ളത് ഒരു വസ്തുത തന്നെ. ആ തുരങ്കങ്ങള്എവിടെ അവസാനിക്കുമെന്ന് ഇന്നും ആര്ക്കുമറിയില്ല.