ശിലായുഗത്തിന്റെ സ്മാരകമാണെന്നേ തോന്നൂ കോട്ട ഇന്ന് കണ്ടാല്. വൈകുന്നേരം ആറുമണി കഴിഞ്ഞാല്ഭീകരമായ അന്തരീക്ഷമാവും കോട്ട മുഴുവന്. കോട്ടയില്ഞങ്ങള്പ്രവേശിക്കുമ്പോള്ചില ഗ്രാമീണരും ഞങ്ങളെ അനുഗമിച്ചിരുന്നു.
ഗ്രാമത്തലവന്ഹരുണ്ബേഘ്, ഗൈഡ് മുകേഷ് ഗഹഡ്വാള് എന്നിവരും ഞങ്ങള്ക്കൊപ്പമുണ്ടായിരുന്നു. സമയം വൈകുന്നേരം ആറ് മണി. അരമണിക്കൂര്കൂടി കഴിഞ്ഞപ്പോള്ഞങ്ങള്കോട്ടയുടെ പ്രധാന വാതില്തുറന്നു.
കോട്ടയുടെ അകത്തു കടക്കുമ്പോള്ഞങ്ങള്ക്ക് കാണാന്കഴിഞ്ഞത് ഒരു ശവപ്പറമ്പാണ്. വളരെ പഴക്കം ചെന്ന ഒരു ശവകുടീരവും അവിടെയുണ്ടായിരുന്നു. അതിന് ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുണ്ടെന്ന് മുകേഷ് സൂചിപ്പിച്ചു.
കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്യാത്ര തുടര്ന്നു. രണ്ടു ബ്ലോക്കുകളായി വിഭജിച്ച ഒരു കുളമായിരുന്നു പിന്നെ. ശിവക്ഷേത്രത്തില്പോകുന്നതിനു മുമ്പ് അശ്വത്ഥാമാവ് കുളിക്കുന്നത് ഈ കുളത്തിലായിരുന്നും, അതല്ല, ‘ഉത്വാവി പുഴ’യിലായിരുന്നെന്നും രണ്ട് വിശ്വാസങ്ങളുണ്ട്.
മഴവെള്ളം കൊണ്ടു നിറഞ്ഞ് കുളം വൃത്തിഹീനമായി പച്ച നിറത്തിലാ യിട്ടുണ്ടായിരുന്നു. ബുര്ഹാന്പൂരിലെ തിളച്ച ചൂടിലും ഈ കുളം വറ്റാറില്ലെന്ന് കേട്ടപ്പോള്ഞങ്ങള്ശരിക്കും അത്ഭുതപ്പെട്ടുപോയി.
WEBDUNIA|
കുറച്ച് കൂടി നടന്നപ്പോള്ഇരുമ്പില്തീര്ത്ത രണ്ട് ദേവതമാരെ ഞങ്ങള്കണ്ടു. അതൊരു “ഫാന്സിഘര്” (കുറ്റവാളികളെ തൂക്കിക്കൊല്ലാന്ഉപയോഗിക്കുന്ന സ്ഥലം) ആണെന്ന് ഗൈഡ് ഓര്മ്മിപ്പിച്ചു.