1. ആത്മീയം
  2. വിശ്വസിച്ചാലും ഇല്ലെങ്കിലും
  3. വിശ്വസിക്കാമോ
  4. Vasthu Hindu Malayalam

പഠനമുറി ഇവിടെ പണിയരുത്!

Vasthu
കുട്ടികള്‍ പഠിക്കാനിരിക്കുന്ന സ്ഥലത്തിന് വലിയ പ്രാധാന്യം ഉണ്ട്. കുട്ടികള്‍ പഠിക്കാനിരിക്കുന്ന ഇടവും പഠനത്തിലെ കാര്യക്ഷമതയും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് വാസ്തു പറയുന്നത്. നന്നായി പഠിച്ചിരുന്നു പക്ഷേ ആവശ്യമുള്ള സമയങ്ങളില്‍ ഓര്‍മ്മ വരുന്നില്ല എന്ന് കുട്ടികള്‍ പറയുന്നുണ്ട്. ഇതിന് കാരണം പഠനമുറിയുടെ വാസ്തുശാസ്ത്രപരമായ പോരായ്മകളാണ്.
 
വീടിന്റെ പടിഞ്ഞാറുഭാഗവുമായി ബന്ധമുള്ള വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങള്‍ പഠനമുറിക്കോ പഠനത്തിനോ ആയി തിരഞ്ഞെടുക്കരുത്. ഈ ഭാഗത്ത് പഠിക്കാനിരുന്നാല്‍ മറ്റ് ചിന്തകള്‍ മനസ്സിലേക്ക് വരുന്നതിന് കാരണമാകും പുസ്തകം തുറന്ന് കുറച്ചു കഴിയും മുന്‍പേ ഉറക്കം വരുക, പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ നില്‍ക്കാതിരിക്കുക തുടങ്ങിയവയും ഈ ദിക്കില്‍ ഇരുന്ന് പഠിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ദീപാവലി ത്രയോദശിയെ കുറിച്ച് അറിയാം