Aiswarya|
Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (15:03 IST)
നഖം വെട്ടുന്നതിനെക്കുറിച്ചും മുടി മുറിക്കുന്നതിനെക്കുറിച്ചുമെല്ലാം പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ നഖം വെട്ടാന്‍പ്പ് മുടി മുറിക്കാനോ പാടില്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഈ വിശ്വാസങ്ങളെ ചിലര്‍ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളികളയുകയാണ് പതിവ്. എങ്കിലും എന്താണ് ഇതിന്റെ പിന്നിലെ ശാസ്ത്രീയ വശമെന്ന് നോക്കാം...
സന്ധ്യാസമയത്ത് നഖം മുറിയ്ക്കരുത് എന്ന് പറയുന്നതിന്റെ ശാസ്ത്രീയ വശമെന്താണെന്നു വച്ചാല്‍ സന്ധ്യാസമയത്ത് നഖം മുറിയ്ക്കുമ്പോള്‍ ആവശ്യത്തിന് വെളിച്ചമില്ലാത്ത അവസ്ഥ വരുകയും അതികൊണ്ട് കൈമുറിയാന്‍ കാരണമാകുകയും ചെയ്യും. വെട്ടിയ നഖം അലക്ഷ്യമായി ഇടുന്നതും അത് ഏറെ ദോഷകരമാണ്. എന്തെന്നാല്‍ ഈ നഖം ചെടികളിലോ പുല്ലിനിടയിലോ ചെന്നുപെട്ടാല്‍ അത് കന്നുകാലികളുടെ വയറ്റിലെത്തുകയും അവയ്ക്ക് ദോഷകരമാകുകയും ചെയ്യും.
ചൊവ്വാഴ്ച മുടി വെട്ടരുതെന്നും വെട്ടിയാല്‍ മുടി വളരില്ലെന്നും പലരും പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ കാരണം ഇതാണ്
ചൊവ്വാഴ്ച മുടി വെട്ടുന്നയാള്‍ അവധിയായിരിക്കും. എന്നാല്‍ ഇക്കാലത്ത് അവധി ഞായറാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഈ വിശ്വാസത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ഗര്‍ഭിണികളായ സ്ത്രീകള്‍ ഗ്രഹണസമയത്ത് കത്രിക ഉപയോഗിക്കാന്‍ പാടില്ല എന്നൊരു വിശ്വാസവും നില നില്‍ക്കുന്നുണ്ട്. വരാന്‍ പോകുന്ന കുഞ്ഞിന് മുച്ചുണ്ട് ഉണ്ടാവും എന്നാണ് ഇതിന്റെ വിശ്വാസം.